പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും
75000/- രൂപ പിഴയും ശിക്ഷ വിധിച്ചു.
പഴയന്നൂർ തെക്കേത്തറ ഇളമുറ്റത്ത് വീട് രാമചന്ദ്രൻ (61) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി ആർ ശിക്ഷിച്ചത്.
9 വയസ്സ് പ്രായമുള്ള ബന്ധുവായ അതിജീവിതനായ കുട്ടിയെ പല തവണ തൻ്റെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
പിഴ തുക അടക്കാത്ത പക്ഷം വിവിധ വകുപ്പുകളിലായി 12 മാസം അധിക കഠിന തടവ് അനുഭവിക്കണം.
മാതാപിതാക്കളറിയാതെ 2020 ജൂൺ മുതൽ 2023 ആഗസ്ത് മാസം വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ കുട്ടിയെ ബന്ധുവായ പ്രതിയുടെ വീട്ടിൽ വെച്ച് ലൈംഗിക പീഡനം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്.ഇ. എ. സീനത്ത് ഹാജരായി