Skip to content

ചിറ്റണ്ടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

newshighlight24

എരുമപ്പെട്ടി ചിറ്റണ്ടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിറ്റണ്ട പുതുശ്ശേരി വീട്ടില്‍ റീന (40) യെയാണ് ഭർത്താവ് സീമോൻ എന്ന് വിളിക്കുന്ന കുഞ്ഞുമോൻ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചത്.കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. ഇന്ന് രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്.

വീടിനുള്ളിൽ വെച്ചാണ് റീനയെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടിയത്.ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ് രക്തം വാർന്ന് കിടന്നിരുന്ന റീനയെ നാട്ടുകാർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the News
error: Content is protected !!