മലപ്പുറം അരീക്കോടിൽ പോലീസ് ക്യാമ്പിൽ പോലീസുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. എസ്. ജി.ഒ കമാൻഡോയും വയനാട് സ്വദേശിയുമായ വിനീതാണ് മരിച്ചത്.
സായുധ പോലീസ് ക്യാമ്പിൽ വെച്ച്
സ്വയം വെടിയുതിർത്താണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. താടിയെല്ലിനിടയിലൂടെയാണ് വെടിയുതിർത്തിട്ടുള്ളത്.
മാനസിക സമ്മർദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.