പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവും 70,000 പിഴയും,ശിക്ഷ വിധിച്ചു.
ചിറ്റണ്ട സ്വദേശി പട്ടച്ചാലിൽ വീട്ടിൽ 53 വയസുള്ള അബൂബക്കറാണ് പ്രതി.
10 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയുടെ വീട്ടിൽ മീൻ വിൽക്കാൻ വരാറുള്ള പ്രതിയായ അബൂബക്കർ 2022 ൽ ഏപ്രിൽ മാസം മുതൽ മെയ് വരെയുള്ള കാലയളവിൽ പൂച്ചക്ക് മീൻ തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി പല തവണകളിലായി കുട്ടിയെ ലൈംഗികമായി പീഢീപ്പിച്ച കേസിലാണ് ശിക്ഷ വിധിയായത്.
വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ആർ . മിനി ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം 14 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 8 മാസം അധിക തടവും അനുഭവിക്കണം .പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഇ.എ സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൾ ഹക്കീം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കുന്ദംകുളം എ.സി .പി ടി.എസ് സിനോജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.