Skip to content

നിർത്തിയിട്ടിരുന്ന വെള്ളിമൂങ്ങയിൽ കാറിടിച്ച് വെള്ളിമൂങ്ങ കടയിലേക്കിടിച്ചു കയറി, നിർത്താതെ പോയ കാറിനെ നാട്ടുകാർ പിൻതുടർന്ന് പിടികൂടി

newshighlight24

എരുമപ്പെട്ടി മങ്ങാട് നിർത്തിയിട്ടിരുന്ന വെള്ളിമൂങ്ങയിൽ കാറിടിച്ച് നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ വെള്ളിമൂങ്ങ തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ ആർക്കും പരിക്കില്ല.

മങ്ങാട് സെൻ്ററിൽ ഇന്ന് രാവിലെ 11.50 ഓടെയാണ് അപകടം നടന്നത്.പുതുരുത്തിയിൽ നിന്നും വരികയായിരുന്ന ഹോണ്ട സിറ്റി കാർ സെൻ്ററിൽ നിർത്തിയിട്ടിരുന്ന വെളളിമൂങ്ങയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വെള്ളിമൂങ്ങ തൊട്ടടുത്തുള്ള എസ്.എൻ ഔഷധശാലയിലേക്ക് ഇടിച്ച് കയറി. കടയുടെ ഭിത്തിയും അലമാരയുടെ ചില്ലും തകർന്നു.വെള്ളി മൂങ്ങയുടെ മുൻവശവും തകർന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് നെല്ലുവായ് യൂണിയൻ ഷെഡിനടുത്ത് വെച്ച് തടഞ്ഞു.എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

Spread the News
error: Content is protected !!