Skip to content

തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞോടി. കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് ഉത്സവത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞ ഓടിയത്

newshighlight24

തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞോടി.
കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് ഉത്സവത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞ ഓടിയത്.. ഇടഞ്ഞോടിയ ആന കാറും ഓട്ടോറിക്ഷയും ബൈക്കുകളും വീട്ടുമതിലുകളും, ഗേറ്റുകളും ഉൾപ്പെടെ തകർത്തു.

ഇന്ന് രാവിലെ 9.15ഓടെ ആയിരുന്നു സംഭവം. കുളിപ്പിക്കാൻ കൊണ്ടുപോയി തിരികെ വരുന്നതിനിടെ ചെമ്പൂക്കാവ് ടൗൺഹാളിന് മുന്നിൽ നിന്നാണ് ആന ഇടഞ് ഓടിയത്. ഓട്ടത്തിനിടെ വഴിയിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. ചെമ്പൂക്കാവിൽ നിന്നും ഓടിയ ആന രണ്ട് കിലോമീറ്റർ ഓളം ദൂരം ഓടി ചേറൂർ ഗാന്ധിനഗർ വരെ എത്തി. ഗാന്ധിനഗർ ഹൗസിംഗ് കോളനിയിലേക്ക് കടന്ന ആന ഹൗസിംഗ് കോളനിയിലെ ഇടവഴികളിലൂടെയും ഓടി. ഇതിനിടെ ഇരുചക്ര വാഹനങ്ങളും വീട്ടുമതിലുകളും ഗേറ്റുകളും ഉൾപ്പെടെ ആന തകർത്തു .

ആന രണ്ടുമണിക്കൂറോളം ഹൗസിംഗ് കോളനിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടെ പോലീസും എലിഫന്റ് സ്കോഡും, വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലത്തെത്തി. ഏറെനേരം പണിപ്പെട്ട് ആണ് ആനയുടെ പാപ്പന്മാരും, എലിഫന്റ് സ്ക്വാഡും ചേർന്നു കാലിൽ ചങ്ങല കൊണ്ട് ബന്ധിച്ച് ആനയെ തളച്ചത്.

Spread the News
error: Content is protected !!