Skip to content

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 5 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ,തെക്കൻഞ്ചേരി സ്വദേശി ജബ്ബാർ,ഒരുമനയൂർ ഒറ്റതെങ്ങ് രായംമരക്കാർ ഷനൂപ് എന്നിവരാണ് പ്രതികൾ.

newshighlight24

കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 5 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.

ഒരുമനയൂർ തെക്കുംതല വീട്ടിൽ 39 വയസുള്ള സുമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാംപ്രതി തെക്കൻഞ്ചേരി വലിയകത്ത് 51 വയസുള്ള ജബ്ബാർ, മൂന്നാം പ്രതി ഒരുമനയൂർ ഒറ്റതെങ്ങ് രായംമരക്കാർ വീട്ടിൽ 29 വയസുള്ള ഷനൂപ് എന്നിവരെ ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ 24 വയസുള്ള അജിത്ത് വിചാരണ നേരിടാതെ ഒളിവിലാണ്.
പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിൽ വച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു.
ഈ വിരോധം വെച്ച് സുമേഷിന്റെ തെക്കൻ ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് 2019 നവംബർ 25 ന് രാത്രി പ്രതികൾ അതിക്രമിച്ചു കയറി വന്ന് സുമേഷിനെ കത്തികൊണ്ട് വയറിൽ കുത്തുകയായിരുന്നു.

ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ കൊലവിളി നടത്തി രക്ഷപ്പെടുകയും ചെയ്തു.

പിഴ സംഖ്യ പരിക്കുപറ്റിയ സുമേഷ് നൽകാൻ വിധിയിൽ പ്രത്യേക പരാമർശമുണ്ട്.

Spread the News
error: Content is protected !!