Skip to content

കേച്ചേരിയിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവം,അപകടമുണ്ടാക്കിയ ജോണീസ് കമ്പനിയുടെ ബസ്സുകൾ നട്ടുകാർ തടഞ്ഞു.

newshighlight24

കേച്ചേരിയിൽ അമിത വേഗതയിലെത്തിയ ജോണിസ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ 20 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ കേച്ചേരിയിൽ ജോണിബസുകൾ തടഞ്ഞു. കേച്ചേരി മണലി സ്വദേശി രായിമരക്കാർ വീട്ടിൽ ഷമീമിന്റെ മകനായ മുഹമ്മദ് അഫ്താബാണ് കഴിഞ്ഞ ഏഴാം തീയതി ജോണീസ് ബസിടിച്ച് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് കേച്ചേരിയിൽ ജോണീസ് ബസുകൾ തടഞ്ഞത്.
ഏറെനേരം ബസ് തടഞ്ഞതോടെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സ്ഥലത്തെത്തി 14 പേരെ കസ്റ്റഡിയിലെടുത്തു.

Spread the News
error: Content is protected !!