Skip to content

വെള്ളറക്കാട് സഹകരണ ബാങ്കിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഡിവിഡന്റ് വിതരണവും സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം നടന്നു

newshighlight24

വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും ഡിവിഡന്റ് വിതരണവും സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം നടന്നു.

ഹെഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുൾനാസർ അധ്യക്ഷനായി.

കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ,ബാങ്ക് സെക്രട്ടറി പി.എസ്.പ്രസാദ്, ചൊവ്വന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ആർ.സിമി,കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജംഷീറ ഷിഹാബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.വി.ഗിരീഷ്, സുഗിജ സുമേഷ്,പി.എ. ഉണ്ണികൃഷ്ണൻ, ബാങ്ക് ഡയറക്ടർ ഷീജ വേണുഗോപാൽ തുടങ്ങിയ സംസാരിച്ചു

Spread the News
error: Content is protected !!