എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥിയായ മോഹൻ അമ്പലപ്പാട്ട് രചിച്ച പുസ്തകം സമ്മാനിച്ചു.എരുമപ്പെട്ടി സ്കൂളിലെ
1970-71 പത്താം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥിയാണ് മോഹൻ അമ്പലപ്പാട്ട്.
കാഴ്ചക്കപ്പുറം എന്ന ശീർഷകത്തിൽ ചെറുകഥാ സമാഹാരമാണ് രചിച്ചിട്ടുള്ളത്. ഗാർഗി പബ്ലിഷിങ്ങാണ് പ്രസാദകർ. സ്കൂൾ പ്രധാന അധ്യാപിക ബീന സി.ജേക്കബ് പുസ്തകം ഏറ്റ് വാങ്ങി. ഒ.എസ്.എ സെക്രട്ടറി കെ.എ.ഫരീദലി സന്നിഹിതനായി.
എരുമപ്പെട്ടി കരിയന്നൂർ സ്വദേശിയായ മോഹൻ ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ചതിന് ശേഷം തൃശൂരിനടുത്ത് മുളംകുന്നത്ത്കാവിലാണ് താമസിക്കുന്നത്. കരിയന്നൂർ കൈരളി വായനശാലയിലേക്ക് നൽകിയ പുസ്തകം കുഞ്ഞുമോൻ കരിയന്നൂർ ഏറ്റ് വാങ്ങി.