വരവൂർ തളിയിൽ ആന ഇടഞ്ഞ് റോഡിൽ നിന്നത് പരിഭ്രാന്തി പരത്തി. പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞ റോഡിൽ നിലയുറപ്പിച്ചത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മൂന്നുമാസമായി തളിയിലെ ഒരു പറമ്പിൽ ഈ ആനയെ തളച്ചിരുന്നു.
കെട്ടഴിഞ്ഞ ആന തളി ശിവക്ഷേത്രത്തിന് സമീപമുള്ള റോഡിൽ ഇറങ്ങി നിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പാപ്പാമാർ അനിയത്തിക്ക് ശ്രമിച്ചിങ്കിലും ആന അനുസരിച്ചില്ല. ഒരു മണിക്കൂറിനുശേഷം എലിഫെന്റ് സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തളച്ചു