എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം ബൈക്കിൽ നിന്നും വീണ് മധ്യവയസ്ക്കന് പരിക്കേറ്റു. പതിയാരം ആളൂർ വീട്ടിൽ ബോബൻ(54) ആണ് പരിക്കേറ്റത്.
ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബോബനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു