Skip to content

അമ്മയെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ

newshighlight24

കോഴിക്കോട് താമരശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ കൊലപ്പെടുത്തിയ മകൻ ആഷിഖാണ് പൊലീസ് കസ്റ്റഡിയിലായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആഷിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഹോദരി ഷക്കീലയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി കിടപ്പിലായിരുന്നു ഇവർ. ബെംഗളൂരുവിലെ ഡിഅഡിഷൻ കേന്ദ്രത്തിലായിരുന്ന ആഷിഖ് മാതാവിനെ കാണാൻ എത്തിയതായിരുന്നു. സുബൈദയുടെ സഹോദരി ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് വീട്ടിലെത്തിയത്. അയൽവീട്ടിൽ നിന്ന് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. തുടർന്ന് വീട്ടിലെത്തി ഈ കത്തി ഉപയോഗിച്ച് ഉമ്മയുടെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു.

Spread the News
error: Content is protected !!