ചെമ്മണ്ണൂരിൽ കുന്നംകുളം എക്സൈസിന്റെ കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചൊവ്വല്ലൂർ സ്വദേശിയും നിലവിൽ കുന്നംകുളം ചെമ്മണ്ണൂരിലെ വാടകവീട്ടിൽ താമസക്കാരനുമായ 24 വയസ്സുള്ള അൻസാറിനെ കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പരിശോധനയിൽ ഇയാളിൽ നിന്ന് 1 കിലോ 100 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.