ഫിൻജാൽ ചുഴലിക്കാറ്റ്, തമിഴ്നാട്ടിൽ അതീവ ജാഗ്രത. പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും.ചെന്നൈ വിമാനത്താവളം വൈകീട്ട് 5 മണി വരെ അടച്ചു.ആളുകളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം.രാത്രിമഴ കനക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു.ദുരന്തനിവാരണ അതോറിറ്റിയുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി. ക്യാമ്പുകളെല്ലാം സജ്ജമെന്ന് സ്റ്റാലിൻ അറിയിച്ചു. മഹാബലി പുരത്ത് തെരുവോരങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി. കേരളത്തിൽ നാളെ മുതൽ മഴയുണ്ടാകും.
newshighlight24
- Related News
- Latest News