എരുമപ്പെട്ടിയിൽ പോലീസ് വാഹനം കാറിന് പുറകിലിടിച്ച് അപകടം. എരുമപ്പെട്ടി ഫോറോന പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.ആർക്കും പരിക്കില്ല. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം മുന്നിൽ സഞ്ചരിച്ചിരുന്ന വാഗൺ ആർ കാറിൽ ഇടിക്കുകയായിരുന്നു. പോലീസ് വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ വേഗണറിൻ്റെ പുറക് വശത്ത് കേടുപാടുകൾ സംഭവിച്ചു. പഴവൂർ അമ്പലത്ത് വീട്ടിൽ ഉമ്മറാണ് കാറിൻ്റെ ഉടമസ്ഥൻ. ഉമ്മറിൻ്റെ മകൻ സുനീറാണ് കാർ ഓടിച്ചിരുന്നത്.
- newshighlight24.com
newshighlight24
- Related News
- Latest News