Skip to content

പാലക്കാട് ഹോട്ടലിലെ റെയ്ഡ്, പണം കണ്ടെത്തിയില്ലെന്ന് എ.എസ്.പി., ഹോട്ടലിൽ വൻ സംഘർഷം.രാവിലെ 11 മണിക്ക് എ.എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്, റെയ്ഡ് സി.പി.എമ്മിൻ്റെ രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ്

newshighlight24

രാത്രി 12 മണിയോടെയാണ് ഇലക്ഷൻ സ്ക്വാഡ് ഹോട്ടലിൽ പരിശോധന ആരംഭിച്ചത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സാധാരണ പരിശോധനയെന്ന് മാറ്റിപ്പറഞ്ഞു.12 മുറികളിലാണ് റെയ്ഡ് നടത്തിയത്. ഒരു മണിയോടെ വലിയ സംഘർഷം ഉണ്ടായി. ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ ഉൾപ്പടെ കോൺഗ്രസിൻ്റെ നേതാക്കൾ പോലീസിനെ തടഞ്ഞു.തുടർന്ന് പണം കണ്ടെത്തിയില്ലെന്ന് എ.എസ്.പി അശ്വതി ജിജി പറഞ്ഞു. പോലീസിൻ്റെ നാടകങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തില്ലായിരുന്നു. പോലീസിൻ്റെ കിരാത നടപടിക്കെതിരെ ഇന്ന് രാവിലെ 11 മണിക്ക് എ.എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.

Spread the News
error: Content is protected !!