Skip to content

കുടുംബശ്രീ ഉജ്ജീവനം പദ്ധതി, എയ്യാലിൽ ചെറുകിട വിൽപ്പന കേന്ദ്രം ഉദ്ഘാടനം ചെയ്തു

newshighlight24

കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ഉജ്ജീവനത്തിൻ്റെ ഭാഗമായി ചെറുകിട വിൽപ്പന കേന്ദ്രം ആരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് എയ്യാൽ ദേശത്ത് കീപാടത്ത് വളപ്പിൽ ഷാജി എന്ന വ്യക്തിക്കാണ് പദ്ധതിയുടെ ഭാഗമായി വിൽപ്പന കേന്ദ്രം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ മൂന്ന് അതിദരിദ്ര കുടുംബങ്ങൾക്ക് ആടും ആട്ടിൻ കൂടും, രണ്ട് കുടുംബങ്ങൾക്ക് കോഴികളുൾപ്പടെ കോഴികൂടും വിതരണം ചെയ്തു. പഞ്ചായത്ത്
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ ആറ് കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്താനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പദ്ധതിയിലൂടെ സാധ്യമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സി.ഡി.എസ് ചെയർ പേഴ്സൺ സൗമ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ് പുരുഷോത്തമൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ ടി.പി ലോറൻസ് , ബീന രമേഷ് , അംഗങ്ങളായ എം.കെ ശശിധരൻ, ടെസ്സി ഫ്രാൻസിസ്, എം.വി ധനീഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ സോഷ്യൽ ഡെവലപ്മെൻറ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ വിനീത, ബ്ലോക്ക് കോർഡിനേറ്റർ രേഷ്മ, കമ്മ്യൂണിറ്റി കൗൺസിലർ സുഷി,സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ റജുല അബ്ദുൾ വഹാബ് , അംഗം ലളിത മണി എന്നിവർ നേതൃത്വം നൽകി.

Spread the News
error: Content is protected !!