കാസർഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം. നൂറിലധികം പേർക്ക് പരിക്ക്. ഏഴ്പേരുടെ നില ഗുരുതരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം നടന്നത്.സംഭവത്തിൽ ക്ഷേത്രം കമ്മറ്റി പ്രസിഡൻ്റിനേയും സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12.20 ഓടെ കാളിയാട്ട മഹോത്സവത്തിനിടെ തീപ്പൊരി വീണ് പടക്കശാലയ്ക്ക് തീപിടിക്കുകയായിരുന്നു. ഷെഡ് പൂർണമായും കത്തിനശിച്ചു.രണ്ട് ദിവസത്തേക്കുള്ള പടക്കം ഷെഡിൽ സൂക്ഷിച്ചിരുന്നു.
അനധികൃതമായി പടക്കം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ജനങ്ങൾ തിങ്ങി നിറഞ്ഞ് നിന്നിരുന്നു.അപകടസമയത്ത് ജനങ്ങൾക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.154 പേർക്ക് പരിക്കേറ്റു.97 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരവും പേർക്ക് അതീവ ഗുരുതരമായും പരിക്കേറ്റിട്ടുക്ക്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
അനധികൃതമായി നടത്തിയ വെടിക്കെട്ടാണ് അപകടത്തിന് കാരണമാക്കിയതെന്നും ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ വീഴ്ചയാണെന്നും കാസർഗോഡ് കളക്ടർ പറഞ്ഞു