പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാഞ്ഞിരശ്ശേരി ചെമ്പൻപടി പ്രദേശത്ത് വെച്ച് പുള്ളിമാനിനെ വേട്ടയാടി പിടിച്ച് കൊന്ന് ഇറച്ചിയാക്കി കൈവശം വയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ മൂന്നു പേരെ വനപാലകർ അറസ്റ്റ് ചെയ്തു.കാഞ്ഞിരശ്ശേരി സ്വദേശികളായ കൊട്ടാരപ്പാട്ട് രാധാകൃഷ്ണൻ, കിഴക്കേപുരക്കൽ ശിവകുമാർ, മേലെവളപ്പിൽ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി കൊട്ടാരപ്പാട്ട് സുരേഷ് ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോകരാജിൻ്റെ നേതൃത്വത്തിൽ പൂങ്ങോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജ് ദാമോദരൻ, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഗണേഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ആർ. അനിൽകുമാർ, കെ.ബി.രാജേഷ് ,പി. എം. അബ്ദുൽറഹീം, കെ.ജെ. വർഗീസ്, പി.വി.സുമേഷ്, എസ്. ഷിബു, സി.എസ്.ഹക്കീം, കെ.കെ. ഷിഫ്ന എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
newshighlight24
- Related News
- Latest News