Skip to content

കൊലപാതകശ്രമം, പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.

newshighlight24

ഗുരുവായൂർ :തിരുവോണ ദിവസം ഗുരുവായൂർ കോട്ടപ്പടിയിലുള്ള ബാറിൽ വെച്ച് കോട്ടപ്പടി സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശിയായ ഇച്ചാമു എന്ന് വിളിക്കുന്ന രായംമരക്കാർ വീട്ടിൽ മോനുണ്ണിയുടെ മകൻ 38 വയസ്സുള്ള നിഷാബ് എന്നയാളെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
2 വർഷം മുമ്പ് ചേട്ടനുമുണ്ടായ വഴക്കിന്റെ വൈരാഗ്യത്താലാണ് കോട്ടപ്പടി ചൂൽപ്പുറം സ്വദേശിയായ പണ്ടാരക്കൽ വീട്ടിൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും ബാറിന്റെ പരിസരത്തു വെച്ച് പ്രതി കുത്തി കൊല്ലാൻ ശ്രമിച്ചത്.ഇതിന് ശേഷം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹദുര്‍,സിവിൽ പോലീസ് ഓഫീസർമാരായ എ.സിദ്ധിഖ്, വിനീത് വിശ്വനാഥ്,ജിഫിൻ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the News
error: Content is protected !!