ചാലക്കുടി കൂടപ്പുഴ വർഷോപ്പ് സെന്ററിൽ പ്രൈവറ്റ് ബസ്സും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ(18)മരിച്ചു. കൂടെയുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തൻ വീട്ടിൽ ലാലൻ മകൻ മിഥുൽ(17) ചാലക്കുടി സെന്റ് ജെയിംസ്ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ 10. 30 ന് ചാലക്കുടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ കൂടപ്പുഴ പാലത്തിനപ്പുറത്ത് വച്ച് മുൻപിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ്സ് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഗുരുതരമായി പരിക്കേറ്റ ഡൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൻ്റെ ദൃശ്യം
newshighlight24
- Related News
- Latest News