Skip to content

പൊന്നോണനാളിൽ പത്തരമാറ്റുള്ള സത്യസന്ധതയുമായി ഓട്ടോ ഡ്രൈവർ ബഷീർ.

newshighlight24

പൊന്നോണനാളിൽ പത്തരമാറ്റുള്ള സത്യസന്ധതയുമായി ഓട്ടോ ഡ്രൈവർ ബഷീർ.
മരത്തംകോട്:തിരുവത്ര സ്വദേശിയായ പാലക്കൽ അലിയുടെ മകൾ പത്തു വയസ്സുകാരി ഐഷ സംറിന്റെ നഷ്ടപ്പെട്ട രണ്ടര പവന്റെ പാദസരങ്ങൾ മരത്തംകോട് ഐഫ ഹൈപ്പർമാർക്കറ്റിന്റെ
മുന്നിലുള്ള റോഡിൽ നിന്ന് ലഭിച്ച ഓട്ടോ ഡ്രൈവറായ കിടങ്ങൂര് കുളങ്ങരവളപ്പിൽ മൊയ്തുണ്ണിയുടെ മകൻ ബഷീർ അന്നേദിവസം തന്നെ അവകാശികളെ കണ്ടെത്തി ഏൽപ്പിച്ച് കൊണ്ടാണ്
സത്യസന്ധതയുടെ പൊന്നിൻ മാതൃക തീർത്തത്.തിരുവോണ ദിവസം ഉച്ചയോടുകൂടി അലി പഴുന്നാനയിലുള്ള ഭാര്യ വീട്ടിലേക്കുള്ള യാത്രയിൽ മരത്തംകോട് ഐഫ ഹൈപ്പർ മാർക്കറ്റിന്റെ സൈഡിൽ വാഹനം നിറുത്തി ഇറങ്ങിയപ്പോഴാണ് മകളുടെ കയ്യിൽ ഉണ്ടായിരുന്ന പാദസരം വീണുപോയത്. എന്നാൽ വൈകുന്നേരത്തോടുകൂടിയാണ് പാദസരം നഷ്ടപ്പെട്ട വിവരം അലിയുടെ ഭാര്യ ശരീഫ അറിഞ്ഞത്.ഉടനെത്തന്നെ വീട്ടിലും പരിസരത്തും ഒക്കെ തിരഞ്ഞു നോക്കിയിട്ടും കണ്ടു കിട്ടാതെ വന്നപ്പോൾ ഐഫ ഹൈപ്പർ മാർക്കറ്റിൽ വിളിച്ച് ചോദിക്കുകയും തുടർന്ന് സിസിടിവിയും മറ്റും പരിശോധിക്കുകയും ചെയ്തുവെങ്കിലും പാദസരം നഷ്ടപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ല. വൈകുന്നേരത്ത് ഹൈപ്പർമാർക്കറ്റിന്റെ തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്ന് ചായ കുടിച്ചു ഇറങ്ങിയ സമയത്താണ് ബഷീർ റോഡരികിൽ പാദസ്വരങ്ങൾ കിടക്കുന്നത് കണ്ടത്.രണ്ട് പാദസരങ്ങൾ ഒരുമിച്ച് കിട്ടിയപ്പോൾ മുക്കുപണ്ടം ആകുമെന്ന് കരുതി ഓട്ടോയിൽ അലസമായി ഇട്ടെങ്കിലും സന്ധ്യയോടുകൂടി വണ്ടിയിൽ കയറിയ യാത്രക്കാരാണ് അത് സ്വർണമാണെന്ന് പറഞ്ഞത്.ഉടൻ തന്നെ ഐഫ ഹൈപ്പർമാർക്കറ്റ് എച്ച്.ആർ മാനേജർ സിയാദ് ഹുസൈൻ തങ്ങളെ വിളിച്ച് പാദസരം കിട്ടിയ വിവരം അറിയിച്ചു.തുടർന്ന് രാത്രിയോടുകൂടി
ഐഫ എം.ഡി ഫൈസൽ ചീരന്റെ സാന്നിധ്യത്തിൽ വെച്ച് പാദസരം അലിക്ക് കൈമാറുകയും ചെയ്തു.ഒന്നേകാൽ ലക്ഷം രൂപയോളം വിലമതിപ്പുള്ള കളഞ്ഞ് കട്ടിയ സ്വർണാഭരണം തിരികെ നൽകി ഓണത്തിന്റെ യഥാർത്ഥ സന്ദേശം നൽകിയ ബഷീറിനെ നാട്ടുകാർ അഭിനന്ദിച്ചു.

Spread the News
error: Content is protected !!