കോൺഗ്രസ് -എസ്സ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് എം. റഫീക്ക് തങ്ങൾ, യൂത്ത് കോൺഗ്രസ് -എസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വടുതല, എന്നിവരുടെ നേതൃത്വത്തിൽ 25ഓളം പ്രവർത്തകർ കോൺഗ്രസ് -എസ്സ് വിട്ട് ആർ. ജെ. ഡിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് -എസ്സ് ന്റെ ഗാന്ധിജിയിലേക്ക്മടങ്ങു രാജ്യത്തെരക്ഷിക്കൂ എന്നമുദ്രവാക്യത്തിന് പകരം ഗാന്ധിയുമായി(പണം)ആയിവരു പാർട്ടി സ്ഥാനമാനങ്ങൾ നേടൂ എന്നാക്കിമാറ്റിയിരിക്കുകയാണ്.
പല ആളുകളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ആളെ യൂത്ത് കോൺഗ്രസ് -എസ്സ് സംസ്ഥാന പ്രസിഡന്റ് ആക്കിയത് ഇതിനു തെളിവാണെന്ന് ഇവർ ആരോപിച്ചു .
രാഷ്ട്രീയ മൂല്യച്യുതി സംഭവിച്ച നേതൃത്വ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഇവർ അറിയിച്ചു.