എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ മഴപെയ്താൽ വെള്ളക്കെട്ടാണെന്നാരോപിച്ച് കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചത് അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗിരീഷ് പറഞ്ഞു.
കഴിഞ്ഞ ഭരണ സമിതി കാലത്ത് ആരംഭിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ നാല് ഘട്ടങ്ങളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിനായി മുകളിൽ ഉണ്ടായിരുന്ന ഷീറ്റ് അഴിച്ചെടുത്തിരുന്നു. തുടർന്നാണ് ഓഫീസ് കെട്ടിടത്തിലേക്ക് വെള്ളം ഒഴുകിയെത്തിയത്.
ഇത് തടയുന്നതിനുള്ള തുടർ നടപടികൾക്കായി എ.ഇ യോട് സംസാരിക്കുകയും കരാറുകാരൻ പണികൾ നടത്തുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ മഴ പെയ്താൽ ഓഫീസിനുള്ളിലേക്ക് വെള്ളം വരാതിരിക്കാനായി ഷീറ്റിട്ടുണ്ടെന്നും കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കാൻ എല്ലാ ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രസിഡൻ്റ് ബിന്ദു ഗിരീഷ് പറഞ്ഞു.