Skip to content

മങ്ങാട്ട് തോട്ടുപാലത്ത് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു

newshighlight24

ശക്തമായ മഴയിൽ തോട്ടുപാലത്ത് വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിണ്ടറും മോട്ടറുകളും കിണറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരക്കോട് തോട്ടു പാലം സിതാര വീട്ടിൽ സേതുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിനടുത്ത് വീടിന്റെ തറയോട് ചേർന്നുള്ള ഭിത്തിയും ഇടിഞ്ഞിട്ടുണ്ട് . സമീപവാസിയായ വടക്കൻവീട്ടിൽ ഷീനയുടെ വീട്ടുമതിലും വീണിട്ടുണ്ട്. രണ്ട് വീട്ടുകാരും ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞത് .

Spread the News
error: Content is protected !!