എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാർക്ക് നിസാര പരിക്കുപറ്റി. ചാവക്കാട് മുതുവട്ടൂർ ഏനുവീട്ടിൽ ഫിറോസ് (55), റഫീദ (47),
ഫൈഹ (18) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മങ്ങാട് ചാത്തംകുളം റോഡിന് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് അപകടമുണ്ടായത്.
വടക്കാഞ്ചേരിയിൽ നിന്നും ചാവക്കാട്ടേക്ക് പോകുയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് മറുവശത്തുള്ള വീട്ടുമതിലിൽ ഇടിച്ച് മറയുകയായിരുന്നു. ഓടിക്കൂടിയോ പ്രദേശവാസികളും നാട്ടുകാരും കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിന്റെ മുൻവശവും വീട്ടുമതിലും തകർന്നു.പരിക്ക് സാരമുള്ളതല്ല.