Skip to content

കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

newshighlight24

കേച്ചേരി -അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച അപകടത്തിൽ ഒരാൾ മരിച്ചു.
കുറ്റിപ്പുറം സ്വദേശി അമ്പാലവട്ടിൽ മുഹൈമിൻ അഹ്സനിയാണ് മരിച്ചത്
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത് ഉണ്ടായത്.
കാലടി പ്രേക്ഷിതാരാം കോൺവെന്റിലെ സിസ്റ്റർമാരും ഡ്രൈവർമാരും ഉൾപ്പെടെ അഞ്ച് പേർക്കും, കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

അപകടം നടന്നയുടനെ കേച്ചേരി ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകരും ആക്ട്സ്  ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Spread the News
error: Content is protected !!