Skip to content

എരുമപ്പെട്ടിയിൽ തെങ്ങ് കടമുറിഞ്ഞുവീണ് വീടിന്റെ ചുമരും പാരപ്പറ്റും തകർന്നു.

newshighlight24

ശക്തമായ കാറ്റിൽ എരുമപ്പെട്ടിയിൽ തെങ്ങ് കടമുറിഞ്ഞുവീണ് വീടിന്റെ ചുമരും പാരപ്പറ്റും തകർന്നു.എരുമപ്പെട്ടി ബി എസ് എൻ എൽ ടെലഫോൺ എക്സ്ചേഞ്ച് കോമ്പൗണ്ടിൽ നിന്നിരുന്ന തെങ്ങാണ് സമീപത്തുള്ള
കല്ലിങ്ങൽപീടികയിൽ ബീവിയുടെ വീടിനു മുകളിലേക്ക് മറിഞ്ഞു വീണത്.

തെങ്ങിന്റെ കട
ഭാഗം ഉണങ്ങി ദ്രവിച്ച അവസ്ഥയിലാണ്. അപകടാവസ്ഥയിൽ നിന്നിരുന്ന തെങ്ങ് മുറിച്ചു മാറ്റണമെന്ന് വീട്ടുകാർ മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായിരുന്നില്ല. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ ഉണ്ടായ കാറ്റിലാണ് തെങ്ങ് കടമുറിഞ്ഞു വീണത്.

ടെറസിന്റെ പാരപ്പറ്റും ചുമരും തകർന്നു. വാർഡ് മെമ്പർ എൻ.കെ.കബീർ സ്ഥലത്തെത്തി പഞ്ചായത്തിലും വില്ലേജിലും നിവേദനം നൽകി.

Spread the News
error: Content is protected !!