ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണെന്നായിരുന്നു കേസ്. ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെ.പി രാജഗോപാലനും വാദിച്ചിരുന്നു.
newshighlight24
- Related News
- Latest News