Skip to content

കിരാലൂരിൽ എണ്ണ നിർമ്മാണ കമ്പനി കോമ്പൗണ്ടിൽ തീപിടുത്തം

newshighlight24

വേലൂർ കിരാലൂരിൽ പ്രവർത്തിക്കാതെ അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനി കോമ്പൗണ്ടിൽ തീപിടുത്തം. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്.

കമ്പനിയുടെ ഗോഡൗണിലും പറമ്പിലും ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കന്നാസുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ കത്തിനശിച്ചു. തീ ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് പടർന്ന് പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി.

പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ വട്ടംപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു.

Spread the News
error: Content is protected !!