Skip to content

എരുമപ്പെട്ടി നെല്ലുവായിൽ റോഡരുകിലെ സ്ലാബ് തകർന്ന് ലോറി ചെരിഞ്ഞു

newshighlight24

എരുമപ്പെട്ടി നെല്ലുവായിൽ റോഡരുകിലെ സ്ലാബ് തകർന്ന് ലോറി ചെരിഞ്ഞു. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയിലെ നെല്ലുവായ് സെന്ററിന് സമീപമുളള കലുങ്ക് പാലത്തിന്റെ സ്ലാബാണ് നാഷ്ണൽ പെർമിറ്റ് ലോറി കയറിയപ്പോൾ തകർന്നത്.

ലെക്കിടിയിൽ നിന്ന് കൊപ്പത്തേയ്ക്ക് അരികയറ്റി പോകുകയായിരുന്നു ലോറി. എതിരെ വന്നിരുന്ന വാഹനത്തിന് വശം ഒതുക്കി കൊടുക്കുന്നതിനിടയിൽ റോഡരുകിലെ സ്ലാബ് പൊട്ടി പിൻചക്രം കാനയിലേക്ക് താഴ്കുകയായിരുന്നു. ചെരിഞ്ഞെങ്കിലും ലോറി റോഡരുകിലെ കെട്ടിടങ്ങൾക്ക് മുകളിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.

Spread the News
error: Content is protected !!