2026-ലെ പത്മ പുരസ്കാര പ്രഖ്യാപനത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ മലയാളം, ഹിന്ദി, തമിഴ് സിനിമകളിലായി മമ്മൂട്ടി നൽകിയ സംഭാവനകൾക്ക് ഈ ബഹുമതി അർഹമായി.
- Related News
- Latest News