വേലൂരിൽ പെരുന്നാൾ ആഘോഷത്തിനിടെ
ബാൻ്റ് കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു.
പാറന്നൂർ സ്വദേശി വെള്ളറ വീട്ടിൽ ജോണി(74) യാണ് മരിച്ചത്. വേലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ തിരുന്നാൾ ആഘോഷത്തിനിടെ
വെള്ളിയാഴ്ച രാത്രി 11.40 ഓടെ
വേലൂർ നടുവിലങ്ങാടി സെൻ്ററിനു സമീപം വെച്ചാണ് ജോണി കുഴഞ്ഞ് വീണത്.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവരും നാട്ടുക്കാരും ചേർന്ന് കേച്ചേരി ആക്ട്സ് ബ്രാബിൻ്റെ ആംബുലൻസിൽ
മുളങ്കുന്നത്തുക്കാവ് മെഡിക്കൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും
ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംസ്കാരം ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് പാറന്നൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
ആനി ഭാര്യയും ‘ജിൻ്റോ, ജിനി എന്നിവർ മക്കളുമാണ്.