Skip to content

തൃശൂർ നന്തിപുലത്ത് ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

newshighlight24

തൃശൂർ നന്തിപുലം മാഞ്ഞൂർ ആറ്റപ്പിള്ളി പാടം റോഡിൽ ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു.സ്കൂട്ടർ യാത്രക്കാരനായ വരന്തരപ്പിള്ളി പൗണ്ട് സ്വദേശി നിസാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നിർത്തി ഇറങ്ങിയയുടനെ തീ പടരുകയായിരുന്നു.

നിസാർ പെട്ടെന്ന് ഓടിമാറിയതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നിമിഷനേരം കൊണ്ട് സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. ആറ് മാസം മുൻപാണ് സ്കൂട്ടർ വാങ്ങിയത്.തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല

Spread the News
error: Content is protected !!