എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റി. ഓട്ടോറിക്ഷ ഡ്രൈവർ
എരുമപ്പെട്ടി നമ്പറത്ത് വീട്ടിൽ 48 വയസുള്ള സുരേഷ്,യാത്രക്കാരി 39 വയസുള്ള ദൃശ്യ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.
സുരേഷിന്റെ ഓട്ടോ റിക്ഷയുടെ പുറകിൽ ഗുഡ്സ് വാഹനം ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകിൽ ഇടിച്ചു. തലയ്ക്ക് പരുക്കേറ്റ സുരേഷിനേയും ദൃശ്യയേയും എരുമപ്പെട്ടി ആക്‌എരുമപ്പെട്ടി ആക്‌ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ല. അപകടത്തിൽ കാറിന്റെ പിൻവശം തകർന്നു. ഓട്ടോറിക്ഷയുടെ ഗുഡ്സ് വാഹനത്തിന്റെയും മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.