ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത, മെസ്സി പട കേരളത്തിലേക്ക്…
മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി. കേരളത്തിൽ രണ്ടു മത്സരങ്ങൾ നടക്കും. എതിർ ടീമിനെ പിന്നീട് തീരുമാനിക്കുമെന്നും അടുത്തമാസം അർജൻറീന പ്രതിനിധികൾ കേരളത്തിൽ എത്തുമെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.
2025ൽ സൗഹൃദ മത്സരം നടത്താനാണ് ആലോചിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ ആകും മത്സരം നടക്കുക. അന്തിമ തീരുമാനമെടുക്കേണ്ടത് അർജൻറീന ഫുട്ബോൾ അസോസിയേഷൻ എന്നും മന്ത്രി പറഞ്ഞു